കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിൽ നിർദ്ദേശങ്ങളുമായി മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രമേശ് പറമ്പത്ത് നിവേദനം നൽകി
മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മി റ്റിയുടെ നേതൃത്വത്തിൽ മാഹി മേഖലയിൽ വർദ്ധിച്ചു വരുന്ന കോവിഡ -19 കേസുകളി
ൽ ക്രിയാത്മക നിർദ്ദേശങ്ങളുമായി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേ
ദനം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളാ
യി മാഹി മേഖലയിൽ കോവിഡ് കേസുക
ളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ആശങ്കയറിക്കുകയാ
ണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്ര സിഡന്റ് ആയ രമേശ് പറമ്പത്ത് അറിയി
ച്ചു. മയ്യഴി മേഖലയിൽ കൊറോണ വൈറ
സ് പടരുന്നതിനെതിരെ സ്വീകരിച്ച പ്രതി
രോധ നടപടികൾക്ക് മാഹി മേഖലാ ബ്ലോ
ക്ക് കോൺഗ്രസ് മാഹി അഡ്മിനിസ്ട്രേ
ഷന് എല്ലാ പിന്തുണയും അറിയിക്കുന്ന
തോടപ്പം സമ്പർക്ക രഹിത വാക്സിനേഷ
ൻ നടപ്പാക്കണമെന്ന് നിവേദനത്തിലൂടെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട്, കൃത്യമാ
യ മുൻകരുതൽ നടപടികൾ ഉറപ്പുവരു
ത്തുന്നതിനും കോവിഡ് -19 നെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾക്കിടയിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികൾ പൊതു സംഘടനകളുടെ സ ഹകരണത്തോടെ നടപ്പാക്കണമെന്ന് മാ
ഹി അഡ്മിനിസ്ട്രേഷനും ആരോഗ്യ വകു
പ്പും മുമ്പാകെ ബ്ലോക്ക് കോൺഗ്രസ് നൽ
കി.
പ്രാഥമിക ആരോഗ്യ കേന്ദ്രമായ പന്തക്കൽ
ചാലക്കര, ഈസ്റ്റ് പള്ളൂർ തുടങ്ങിയ പ്ര ദേശങ്ങളിൽ പ്രത്യേക വാക്സിനേഷൻ സെന്റർ ആരംഭിക്കണം.
ദിവസേനയുള്ള പരിശോധനയും മറ്റും വർ ദ്ധിപ്പിക്കുകയും സംശയാസ്പദമായ എല്ലാ കേസുകളും മെഡിക്കൽ അതോറിറ്റി പരി ശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെ യ്യണം.
മതിയായ വെന്റിലേറ്റർ സൗകര്യങ്ങൾ,ഓ ക്സിജൻ കിറ്റിന്റെ സ്റ്റോക്ക്, മറ്റ് മെഡിക്ക
ൽ ഉപകരണങ്ങൾ തുടങ്ങിയവ ജിഎച്ച്, മാഹി, മറ്റ് മെഡിക്കൽ കേന്ദ്രങ്ങൾ എന്നി
വയിൽ ഉറപ്പാക്കണം, കൂടാതെ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് രാഷ്ട്രീയ പാ ർട്ടികളുടെയും സാമൂഹിക / മത സ്ഥാപന
ങ്ങളുടെയും പ്രതിനിധികളുടെ യോഗം നട
ത്തി നിലവിലെ സാഹചര്യം അറിയിക്കണ
മെന്നും നിവേദനത്തിലൂടെ ബ്ലോക്ക് കോൺഗ്രസ് അറിയിച്ചു..

Post a Comment