അഴിയൂർ :കക്കടവ് ദേശം
കുന്നും മoത്തിൽ ഭഗവതി ക്ഷേത്ര മഹോത്സവം മാർച്ച് 17, 18, 19 തീയ്യതികളിലായി കോവിഡ് പ്രോട്ടോക്കാൾ
പാലിച്ച് കൊണ്ട് ആഘോഷിച്ചു.
17 ആം തിയ്യതി രാവിലെ ക്ഷേത്രം തന്ത്രി പേരൂർനട ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്തിൽ പത്മമിട്ട് പൂജയോടെ തുടങ്ങിയ ക്ഷേത്രാഘോഷം അന്നേ ദിവസം അഴിയൂർ പരദേവതാ ക്ഷേത്ര പരിസരത്തു നിന്ന്
കുടവരവ്, ശേഷം നട്ടത്തിറയും അരങ്ങേറി.
18 ന് വൈകുന്നേരം അഴിയൂർ മാനങ്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും അടിയറ വരവിന് ശേഷം 18 ന് രാത്രിയും 19 ന് പകലുമായി ഗുളികൻ, കണ്ടകർമ്മൻ വേട്ടയ്ക്കൊരു മകൻ, ശാസ്തപ്പൻ, ഗുരു, കളരി ഭഗവതി തുടങ്ങിയ തിറയാട്ടങ്ങൾ നടന്നു.
19 ന് വൈകുന്നേരം താലപ്പൊലിയോടെ
ഈ വർഷത്തെ ക്ഷേത്ര മഹോത്സവം അവസാനിച്ചു.

Post a Comment