വാർദ്ധക്യ പെൻഷൻ 4000രൂപ,രണ്ടര ലക്ഷം പേർക്ക് തൊഴിൽ★
പുതുച്ചേരി ★
ജന പ്രിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
*വാർദ്ധക്യ പെൻഷൻ 1750ൽനിന്ന് 4000രൂപയാക്കും.
*വിധവാ പെൻഷൻ 2000,3000രൂപയാക്കും.*പെൺകുട്ടികൾക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം.
*സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്.
*ബിരുദ വിദ്യാർത്ഥിനികൾക്ക് സൗജന്യ ഇരുചക്ര വാഹനം.
*താൽക്കാലിക അധാപകരെ സ്ഥിരപ്പെടുത്തും.
*മഹാകവി ഭാരതിയാരുടെ 150 അടിമിലുള്ള പ്രതിമ പണിയും.
*സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50% സംവരണം.
*തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വനിതകൽക്ക് 50%സംവരണം.
*വനിതാ സഹകരണ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശയില്ലാ വായ്പ്പ.
*രണ്ടര ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകും.
*ചെന്നൈ,പുതുച്ചേരി ,കാരൈക്കൽ വിമാനം,ഹെലികോപ്ടർ,കപ്പൽ സർവ്വീസുകൾ തുടങ്ങും.
*പിആർടിസിയിൽ മുതിർന്നവർക്കും,വനിതകൾക്കും യാത്രാ നിരക്കിൽ ഇളവ്.
*മൽസ്യത്തൊഴിലാളികൾക്ക് 6000രൂപ സഹായധനം നൽകും.
*മീൻ പിടുത്ത നിരോധന സമയത്ത് 8000 രൂപ നൽകും.
*50 വയസ്സിൽ മേലെയുള്ളവർക്ക് സൗജന്യ മുഴു ശരീര പരിശോധന,സൗജന്യ മരുന്ന്.
11 പേജുകളുള്ള പ്രകടന പത്രികയിൽ 117 വാഗ്ദാനങ്ങളാണുള്ളത്.പ്രകടന പത്രിക കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ പുറത്തിറക്കി.

Post a Comment