അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരം ഉത്സവം ഇന്നു തുടങ്ങും
*വടകര : മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരം ഉത്സവം കോവിഡ് മാനദണ്ഡം പാലിച്ച് ശനിയാഴ്ച തുടങ്ങും. 27 വരെയാണ് ഉത്സവം. 20-ന് രാത്രി 8.20-നും 10.15-നും മധ്യേ പൊന്നൻ കുമാരൻ വെളിച്ചപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റം, 21, 22,23,24 തീയതികളിൽ വൈകീട്ട് വാദ്യമേളം, 25-ന് രാവിലെ 7.45-നും ഒമ്പതിനും ഇടയിൽ ഉത്സവഭണ്ഡാരം വെക്കൽ, വൈകീട്ട് നാലിന് തിരുവാഭരണം എഴുന്നള്ളിപ്പ്, ആറിന് കൊടി എഴുന്നള്ളത്ത്, 6.30-ന് വാദ്യമേളം, 7.30-ന് എഴുന്നള്ളിപ്പ്, എട്ടിനും 9.59-നും മധ്യെ നാഗാരാധന, 26-ന് ഉച്ചയ്ക്ക് രണ്ടുമുതൽ പ്രാദേശിക അടിയറ വരവുകൾ, അഞ്ചിന് ഭണ്ഡാരംവരവ്, ഏഴിന് താലംവരവ്, ഒമ്പതിന് എഴുന്നള്ളിപ്പ്, 10.30-നും 11.30-നും മധ്യേ പാൽ എഴുന്നള്ളിപ്പ്, 11.45-നും 12.30-നും മധ്യേ പാലക്കൂൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽനിന്നുള്ള പൂക്കലശം വരവ്, 2.45-നും 3.30-നും മധ്യേ പൊടിക്കളത്തിലേക്ക് എഴുന്നള്ളിപ്പ് തർപ്പണം. 27-ന് രാവിലെ എട്ടിനും 9.17-നും മധ്യേ ആമ്പൽപ്പൊയ്ക തീരത്തുനിന്ന് താലപ്പൊലി, 11.30-നും 1.30-നും മധ്യേ എഴുന്നള്ളിപ്പും ആറാട്ടും.*

Post a Comment