o മാഹിയിലെ മാഹി എൻ.ആർ.കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറി മാഹി ഘടകം അംഗങ്ങൾ രാജിവെച്ചു
Latest News


 

മാഹിയിലെ മാഹി എൻ.ആർ.കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറി മാഹി ഘടകം അംഗങ്ങൾ രാജിവെച്ചു

 മാഹിയിലെ മാഹി എൻ.ആർ.കോൺഗ്രസ്  പാർട്ടിയിൽ പൊട്ടിത്തെറി



 മാഹി ഘടകം അംഗങ്ങൾ രാജിവെച്ചു




മാഹി: മാഹിയിലെ എൻ.ആർ.കോൺഗ്രസ് ഘടകത്തിലെ എക്സിക്യൂട്ടീവ് ഭാരവാഹികളും ,ഒരു വിഭാഗം  പാർട്ടി പ്രവർത്തകരും രാജിവെച്ചതായി മാഹി ഘടകം പ്രസിഡൻ്റ് ഒ.പി.ശിവദാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 

മാഹിയിലെ സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതയാണ് രാജിവെച്ചൊഴിയുന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് മാഹി ഘടകം നേതാക്കൾ പറഞ്ഞു. 


2011 ൽ എൻ.ആർ.കോൺഗ്രസ് രൂപീകൃതമായതു മുതൽ മാഹിയിൽ പ്രവർത്തനം നടത്തി വരുന്ന അണികളെ നിരാശപ്പെടുത്തുന്ന രീതിയിലാണ് അവസാന ഘട്ടത്തിൽ സ്ഥാനാർഥിയെ നിർണ്ണയിച്ചതെന്നും

    ഇത് തികച്ചും പെയ്മെൻറ് സീറ്റാണെന്നും മാഹിയിലെ നേതാക്കൾ ആരോപിച്ചു.


 രാജിക്കാര്യം പുതുച്ചേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായും നേതാക്കൾ വ്യക്തമാക്കി.

   എൻ.ആർ.കോൺഗ്രസ് മാഹി മേഖലാ പ്രസിഡൻ്റ് ഒ.പി.ശിവദാസ്, പി.എം.രാജേന്ദ്രൻ, ഗോപി പള്ളൂർ, ടി.പി.ശശിധരൻ, ദിനേഷ് പൂവാച്ചേരി, എം.ശശിധരൻ, ഇ.രാജേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post