തലശേരിയിൽ വ്യാജ വനിതാ ഡോക്ടറുടെ ചികിത്സയെ തുടർന്ന് ബേങ്ക് ജീവനക്കാരൻ നരകയാതനയനുഭവിച്ച് മരിച്ചു ; ഭാര്യയുടെ പരാതിയിൽ കേസ് .
വനിതാ വ്യാജ ഡോക്ടറുടെ തലശ്ശേരി ക്ലിനിക്കിൽ തട്ടിപ്പ് ചികിത്സക്ക് വിധേയനായ ബാങ്ക് ജീവനക്കാരൻ നരകയാതന അനുഭവിച്ച് മരിച്ചു . സഹകരണബാങ്കിലെ അപ്രസനായ 52 കാരൻ ബാലകൃഷ്ണനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത് . സംഭവം സംബന്ധിച്ച് ഇയാളുടെ ഭാര്യ കണ്ണൂർ വളപട്ടണത്തെ കക്കറയിൽ നിഷയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു . ഐപിസി 417 , 420 വകുപ്പിലാണ് കേസ് . പ്രമേഹ രോഗം ഭേദമാകാൻ ആണ് 2020 ഏപ്രിൽ മുതൽ വ്യാജ ഡോക്ടർ പെരിങ്ങമല ഡീസന്റ് മുക്ക് ജംഗ്ഷന് സമീപം ഹിസാന മൻസിലിൽ വൈദ്യ - ഫിയാറാവുത്തർ എന്ന സോഫി മോളുടെ തലശ്ശേരി ജില്ലാ കോടതിക്കു സമീപത്തെ വാടകവീട്ടിൽ ബാലകൃഷ്ണൻ ചികിത്സക്ക് എത്തിയിരുന്നത് . ഇവർ നൽകിയ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ പ്രമേഹം മൂർച്ഛിച്ച് കാൽവിരലുകൾ പഴുത്തു . വ്രണം കൂടിയതോടെ വിരൽ മുറിച്ചുമാറ്റേണ്ടിവന്നു . ഒടുവിൽ കഴിഞ്ഞ വർഷം സെപ്തംബർ 24 ന് ബാലകൃഷ്ണൻ മരണപ്പെട്ടു . തെറ്റായ ചികിത്സയെ തുടർന്നാണ് ഭർത്താവ് മരണപ്പെട്ടതെന്നാണ് നിഷയുടെ പരാതി ഒ.വി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടറായി സോഫി മോൾ കുറഞ്ഞ കാലയളവിൽ ജോലി ചെയ്തിരുന്നു . ആശുപത്രിയിൽ ആഴ്ചയിലൊരു ദിവസം ആണ് രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയിരുന്നത് . കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടു കീറൽ , വ്രണ രോഗങ്ങൾക്ക് ആണ് ചികിത്സ നൽകിയിരുന്നത് . രണ്ടായിരത്തി ഇരുപതിൽ ആണ് പ്രാക്ടീസ് തുടങ്ങിയത് . സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു . പോലീസ് അന്വേഷണം തുടങ്ങിയതോടെ തലശ്ശേരിയിൽ നിന്നും മുങ്ങി . ഇതിൽ പിന്നീടാണ് നെടുമങ്ങാട് വച്ച് പോലീസ് പിടികൂടിയത് . തലശേരിയിൽ മാത്രം ആയിരത്തോളം രോഗികളെ ഇവർ ചികിത്സിച്ചതായാണ് വിവരം . അലോപ്പതിയും ആയുർവേദവുംഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സ . കാസർകോട് ജില്ലയിലെ നീലേശ്വരം , മടിക്കെ , എരിക്കുളം വാടകവീടെടുത്തു താമസിച്ചു ചികിത്സ നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി . കാഞ്ഞങ്ങാട്ടെ ഹംസ വൈദ്യരുടെ ഭാര്യ ആയിരുന്നു . ഇപ്പോൾ ഇവർ തമ്മിൽ പിണങ്ങി വേറെയാണ് താമസം . ആൾട്ടർനേറ്റീവ് മെഡിസിൻസ് സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും , ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ്മ ഗുരുകുലത്തിലെ ഒരു സർട്ടിഫിക്കറ്റ് എന്നിവ മാത്രം ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി . ചികിത്സക്കായി അമിത ഫീസും ഈടാക്കിയിരുന്നു . ഡോക്ടർ സോഫി മോൾ എന്ന പേരിലുള്ള ഐഡി കാർഡ്ഉപയോഗിച്ചാണ് ആശുപത്രികളിൽ പ്രാക്ടീസിന് എത്തുന്നത് . ഇപ്പോൾ ജയിലിലുള്ള വ്യാജ ഡോക്ടറെ തലശ്ശേരി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും . വെള്ള പൊടിയും വെളിച്ചെണ്ണ പോലുള്ള ദ്രാവകമാണ് ഡോക്ടർ ഭർത്താവിന് നൽകിയിരുന്നതെന്ന് മരിച്ച ബാലകൃഷ്ണന്റെ ഭാര്യ നിഷ പറഞ്ഞു . ഓരോ തവണ പോകുമ്പോഴും 2500 രൂപയാണ് വാങ്ങിയിരുന്നത് . ഒരു മാസത്തിൽ 5 ദിവസം ചികിത്സതേടി തലശ്ശേരിയിൽ വന്നിരുന്നതായും നിഷ വ്യക്തമാക്കി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാജഡോക്ടർ ചികിത്സിച്ചിട്ടുണ്ട് .

Post a Comment