o മാഹി ഗവ : ജനറൽ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കണം
Latest News


 

മാഹി ഗവ : ജനറൽ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കണം

 


മാഹി ഗവ : ജനറൽ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കണം


മാഹി : ഒരു വർഷമായി കോവിഡ് ആശുപത്രിയാക്കി മാറ്റിയ മാഹി ഗവ : ആശുപത്രിയെ പഴയ നിലയിൽ പൂർണ്ണ സജ്ജമാക്കി , പൊതുജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന് ജനശബ്ദം മാഹി ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.ഐസലേഷൻ വാർഡ് കോവിഡ് രോഗികൾക്കായി ഉപയോഗപ്പെടുത്തണം ' കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകാനുള്ള ഫണ്ട് ഇല്ലെന്ന കാരണത്താലാണ് , അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞിട്ടും ആശുപത്രി പ്രവർത്തനം പുനരാരംഭിക്കാനാവാത്തതെന്ന് അറിയുന്നു . പാവപ്പെട്ട രോഗികൾ വലയുകയാണ് . ഒരു വർഷമായി നിലച്ച ശസ്ത്രക്രിയാ വിഭാഗങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു . പുതിയ ഭാരവാഹികളായി ചാലക്കര പുരുഷു ( പ്രസിഡണ്ട് ) ദാസൻ കാണി ( വർക്കിങ്ങ് പ്രസിഡണ്ട് ) സജിത് നാരായണൻ , എം .പി ഇന്ദിര , സി.എം.സുരേഷ് ( വൈ.പ്രസി ) ഇ.കെ.റഫീഖ് ( ജനറൽ സെക്രട്ടറി ) കെ.വി.ജയകുമാർ , ജസീമ മുസ്തഫ , ഷാജി പിണക്കാട്ട് ( സെക്രട്ടറിമാർ ) ടി.എ.ലതീപ് ( ട്രഷറർ ) എന്നിവരുൾപ്പെടെ 19 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു .

Post a Comment

Previous Post Next Post