ആദ്യമായി പുതുച്ചേരിയിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും ഏർപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് വോട്ടിന് നാളെ തുടക്കമാകുന്നു. ഇവർക്കായി മാഹി അസംബ്ലി നിയോജക മണ്ഡലത്തിൽ ഏർപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് 25-03-2021 മുതൽ 04-04-2021 വരെ(രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറ് മണി വരെ) നടക്കും
മാഹിയിൽ 372 മുതിർന്ന പൗരൻമാരും (80 വയസ്സിനു മുകളിൽ), 120 ഭിന്നശേഷിക്കാരും രണ്ട് കോവിഡ് ബാധിതരും തപാൽ ബാലറ്റ് തിരഞ്ഞെടുത്തിട്ടുണ്ട് .
തപാൽ ബാലറ്റ് ടീം വോട്ടർമാരെ സന്ദർശിക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസമാർ മുൻകൂട്ടി അവരെ അറിയിക്കും.
പോസ്റ്റൽ ബാലറ്റ് തിരഞ്ഞെടുത്ത വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ നിന്ന് വോട്ട് ചെയ്യാൻ സാധിക്കില്ല കാരണം അത് വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
പോളിംഗ് ടീമിന്റെ ആദ്യ സന്ദർശന വേളയിൽ വോട്ടർമാർ അവരുടെ വീട്ടിൽ ഹാജരല്ലെങ്കിൽ രണ്ടാമത്തെ സന്ദർശനത്തിന്റെ തീയതിയും സമയവും അവരെ അറിയിക്കും.
രണ്ട് സന്ദർശന സമയത്തും വോട്ടർമാർ ഹാജരല്ലെങ്കിൽ കൂടുതൽ സന്ദർശനം നടത്തുന്നതല്ല.
ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി മൂന്ന് പോളിങ് ടീമുകളും കോവിഡ് -19 ബാധിതർക്ക് ഒരു ടീമും, അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരു ടീമും സജ്ജമാക്കിയിട്ടുണ്ട് .
ഒരു പോളിംഗ് ടീമിൽ ഒരു മൈക്രോ ഒബ്‌സർവർ, രണ്ട് പോളിംഗ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ, ഒരു പോലീസ് പേഴ്‌സണൽ, അതത് പോളിംഗ് ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ എന്നിവരുമുണ്ടാകും.
സെക്ടർ ഓഫീസർമാർ പോളിംഗ് പ്രക്രിയ ഏകോപിപ്പിക്കും.
അവശ്യ സേവനങ്ങൾക്കായി തപാൽ വോട്ടിംഗ് കേന്ദ്രം മാഹി ഗവ . ഹൗസ് സെൻട്രൽ ഹാളിൽ
മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ മൂന്ന് ദിവസത്തേക്ക് ഒരുക്കുന്നതാണ്.

Post a Comment