മാഹിയിൽ വാഹനപരിശോധനയ്ക്കിടെ 18 കിലോ സ്വർണം കണ്ടെത്തിയ സംഭവം കൃത്യമായ രേഖകളുള്ള സ്വർണമാണെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി 6 അതിർത്തികളിലായി പരിശോധന തുടരുകയാണ്.
പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത്. കേരളത്തിലെ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്ന സ്വർണമാണിതെന്നും, രേഖകൾ ഹാജരാക്കിയതായും, ജിഎസ്ടി ഇൻകംടാക്സ് വകുപ്പുകൾ പരിശോധിച്ചതായും. റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന പറഞ്ഞു.
ഏകദേശം 9 കോടിയോളം രൂപ മൂല്യമുണ്ട്. മഹാരാഷ്ട്ര റജിസ്റററേഷൻ മഹീന്ദ്രാ വാഹനത്തിൽ കോഴിക്കോട് നിന്നും കണ്ണൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കു വിതരണം നടത്തുന്ന വാഹനമാണിത്.
മാഹി, പളളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ അതിർത്തിയിൽ ആറോളം ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്.
രാത്രിയും പകലും പരിശോധന ശക്തമാക്കിയിരിക്കയാണ്
Post a Comment