അഴിയൂർ ഗ്രാമപഞ്ചായത്തിൽ ബാർബർ ഷോപ്പിൽ നിന്നും മുടി മാലിന്യം നീക്കം ചെയ്യുവാൻ സൗകര്യമേർപ്പെടുത്തി
കോവിഡ് കാലത്ത് നിന്നുപോയ ബാർബർ ഷോപ്പിൽ നിന്നുള്ള മുടി മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുന്നു. നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബാർബർഷോപ്പിൽ മുടി മാലിന്യം സ്റ്റോക്കുണ്ടെങ്കിൽ എത്രയാണ് ഉള്ളത് എന്ന കാര്യം 9846593911 എന്ന നമ്പറിൽ അറിയിക്കുക. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MRM നേച്ചർ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
Post a Comment