കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിൽ ഇക്കുറിയും തിരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിനൊപ്പം . പുതുച്ചേരിയുടെ ഭാഗമായ ഈ നിയമസഭാമണ്ഡലത്തിൽ ഇക്കുറി പുതുമുഖങ്ങൾ തമ്മിലായിരിക്കും മത്സരമെന്നതാണ് നിലവിലെ ലഭിക്കുന്ന സൂചനകൾ . നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയപ്പോയാണ് രാജിവെച്ചത് . മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന മാഹി അസംബ്ലി മണ്ഡലം അപ്രതീക്ഷിതമായതാണ് ഇടതു പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥി ഡോ.വി. രാമചന്ദ്രൻ മാസ്റ്റർ കഴിഞ്ഞതവണ പിടിച്ചെടുത്തത് . . കാൽ നൂറ്റാണ്ടിലേറെ മയ്യഴിയെ പുതുച്ചേരി നിയമസഭയിൽ പ്രതിനിധീകരിക്കുകയും മൂന്നു തവണ മന്ത്രിയാവുകയും ചെയ്ത ഇ . വത്സരാജായിരുന്നു അന്ന് തോൽവി രുചിച്ചത് . വത്സരാജ് ഇത്തവണ മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട് . പകരം മുൻ നഗരസഭ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനുമായ രമേശ് പറമ്പത്തിനാണ് സാധ്യത . ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ നഗരസഭാംഗവുമായി സത്യൻ കോളോത്തും ടിക്കറ്റിനായി രംഗത്തുണ്ട് . ഐ.എൻ.ടി.യു.സി ദേശീയ നേതാവും , സർവീസ് സംഘടന നേതാവുമായ കെ . ഹരീന്ദ്രന്റെ പേരും ഉയരുന്നുണ്ട് . സിറ്റിങ് എംഎൽഎ ഡോക്ടർ വി . രാമചന്ദ്രൻ ഇത്തവണ് മത്സരത്തിനില്ലെന്ന് നേതൃത്വത്തിനെ ഇതിനകം അറിയിച്ചതായാണ് വിവരം . അങ്ങനെയെങ്കിൽ പകരക്കാരനായി
ഇതിനകം അറിയിച്ചതായാണ് വിവരം . അങ്ങനെയെങ്കിൽ പകരക്കാരനായി പ്രമുഖ അഭിഭാഷകനും ഇടതു സഹയാത്രികനുമായ അശോക് കുമാറായിരിക്കും എൽഡിഎഫ് സ്ഥാനാർഥി . പൊതുതാൽപര്യ ഹർജികളിലൂടെ മയ്യഴിക്ക് ഒട്ടേറെ കാര്യങ്ങൾ നേടിയെടുത്ത അദ്ദേഹത്തിന് സാധാരണക്കാരുമായും , ഉന്നതയിടങ്ങളിലും ബന്ധമുണ്ട് . അതിനിടെ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രവാസിയും മയ്യഴികൂട്ടത്തിന്റെ സാരഥിയുമായ ജിനോസ് ബഷീറിനെ മത്സരിപ്പിക്കാനുള്ള ശ്രമവും ഇടതു പാളയത്തിലുണ്ട് . ബിജെപിയിൽ ജനസമ്മതിയുള്ള സ്വാതന്ത്ര വ്യക്തിത്വങ്ങളെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന പുരോഗമിക്കുന്നുണ്ട് . ഈസ്റ്റ് പള്ളൂരിലെ പഴയകാല പാർട്ടി പ്രവർത്തകനായ ഗോകുലന്റെയും പേരാണ് എൻ . ഡി . എ ക്യാമ്പിൽ നിന്നും ഉയരുന്നത്.

Post a Comment