o സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കിൽ തീയറ്ററുകൾ അടച്ചിടും: ഫിലിം ചേംബര്‍
Latest News


 

സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കിൽ തീയറ്ററുകൾ അടച്ചിടും: ഫിലിം ചേംബര്‍

 


 ഇന്ന് കൊച്ചിയില്‍ സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം വിളിച്ചു. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. സെക്കന്റ് ഷോ അനുവദിക്കാത്തതിനാൽ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് രണ്ടാം തവണയും മാറ്റിവച്ചു.

പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തിയറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത ഇന്ന് ചേരുന്ന യോഗം തുടര്‍ നടപടികള്‍ തീരുമാനിക്കും.


Post a Comment

Previous Post Next Post