o പുതുച്ചേരി മന്ത്രിസഭയുണ്ടാക്കാൻ ബിജെപി മുന്നണിക്ക് 14സീറ്റ്,മറ്റുള്ളവർക്ക്17സീറ്റ്
Latest News


 

പുതുച്ചേരി മന്ത്രിസഭയുണ്ടാക്കാൻ ബിജെപി മുന്നണിക്ക് 14സീറ്റ്,മറ്റുള്ളവർക്ക്17സീറ്റ്


 പുതുച്ചേരി  മന്ത്രിസഭയുണ്ടാക്കാൻ ബിജെപി മുന്നണിക്ക് 14സീറ്റ്,മറ്റുള്ളവർക്ക്17സീറ്റ്☆☆

പുതുച്ചേരി :

കേരളത്തിലെ 140 സീറ്റുകളിൽ 71 സീറ്റുകൾ ലഭിച്ചവർക്കാണ് മന്ത്രിസഭയുണ്ടാക്കാനാവുക.എന്നാൽ,മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ 30 സീറ്റുകളിൽ 14 സീറ്റുകൾ ലഭിച്ചാൽ ബിജെപി മുന്നണിക്ക് മന്ത്രിസഭയുണ്ടാക്കാം ,മറ്റു പാർട്ടികൾക്കാണെങ്കിലോ 17 സീറ്റുകൾ ലഭിക്കണം.കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ 30 സീറ്റുകളാണുള്ളത്.കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ മൂന്ന് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമുണ്ട്.ഇത്രയും കാലം,സംസ്ഥാനത്ത് ഭരണത്തിലുള്ള പാർട്ടിയായിരുന്നു  മൂന്ന് അംഗങ്ങളെ നിർദ്ദേശിച്ചിരുന്നത്,ഇതിന്  കേന്ദ്ര സർക്കാർ അനുമതി നൽകിപ്പോരുകയും ചെയ്തിരുന്നു .എന്നാൽ ,2016 ൽ കീഴ്വഴക്കം ലംഘിച്ചു,മൂന്ന് സംസ്ഥാന ബിജെപി നേതാക്കളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോമിനേറ്റ് ചെയ്തു.അന്നത്തെ സ്പീക്കർ വൈത്തിലിംഗം ഇതംഗീകരിച്ചില്ല,ഇവരെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല .പക്ഷേ,ദിവസങ്ങൾക്കുള്ളിൽ ലെഫ് ഗവർണ്ണർ ഇവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും,നിയമസഭാംഗങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനെതിരെ  മുഖ്യമന്ത്രിയുടെ പാർലമെൻററി സെക്രട്ടറി കോടതിയിൽ പോയെങ്കിലും ,സുപ്രീം കോടതി അംഗങ്ങളുടെ നിയമനത്തെ ശരിവെച്ചു,മാത്രമല്ല,അംഗങ്ങൾക്ക് ,തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് വിധിക്കുകയും ചെയ്തു.കഴിഞ്ഞ ആഴ്ച്ച, കോൺഗ്രസ്സ്,ഡിഎംകെ  എംഎൽഎമാർ രാജിവെച്ചതോടെ ,  ഭൂരിപക്ഷം തെളിയിക്കാൻ ലെഫ് ഗവർണ്ണർ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമില്ലെങ്കിൽ ,നാരായണസാമി മന്ത്രിസഭക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു.അവർക്ക് വോട്ട് ചെയ്യാൻ സ്പീക്കർ അനുമതി നൽകുമെന്നുറപ്പായതോടെ,നാരായണസാമി വിശ്വാസ വോട്ടിൽ പങ്കെടുക്കാതെ,ലെഫ് ഗവർണ്ണർക്ക് രാജിക്കത്ത് നൽകുകയുമായിരുന്നു.ഈ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് 14 സീറ്റുകൾ ലഭിച്ചാൽ,മൂന്ന് പേരെ നോമിനേറ്റ് ചെയ്ത് മന്ത്രിസഭയുണ്ടാക്കാം.അതു കൊണ്ടു തന്നെ ,ബിജെപിയല്ലാത്ത ആരായാലും 17 സീറ്റുകൾ ലഭിച്ചാലേ ഭരിക്കാനാകൂ.


Post a Comment

Previous Post Next Post