o MAHE NEWS
Latest News


 



അഴിയൂരിൽ സൗജന്യ നിയമ ബോധവത്കരണം സംഘടിപ്പിച്ചു :-


 അഴിയൂർ:

താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി അഴിയൂരിൽ സൗജന്യ നിയമ ബോധവൽക്കരണം സംഘടിപ്പിച്ചു. വനിതാ ദിനാഘോഷത്തിന് ഭാഗമായി സാമൂഹ്യ പ്രതിഭകളായ സ്ത്രീകളെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദരിച്ചു.



 ദീർഘകാലമായി ജനപ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന പഞ്ചായത്ത് മെമ്പർ കെ ലീല, കമ്മ്യൂണിറ്റി കിച്ചണിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ച കുടുംബശ്രീ പ്രവർത്തകരായ ഷർമിള, മനീഷ, അജിത, രമ, കമല എന്നിവരെയും കോവിഡ് കാലത്ത് ശക്തമായ പ്രവർത്തനം കാഴ്ചവച്ച കുടുംബശ്രീ പ്രവർത്തകരായ അശവർക്കർമാർ പ്രസന്ന,  ഉഷ എന്നിവരെയും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആദരിച്ചു. പരിപാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി എൻ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.സി.കെ, വിനോദ് എന്നിവർ ക്ലാസ് എടുത്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പാരാ ലീഗൽ വളണ്ടിയർ ഷഹദ അസീസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post