വടകര: ദേശീയ പാതയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ഗുണ്ടായിസം. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അല്‍പ്പം സമയം മുന്‍പാണ് സംഭവം നടന്നത്. കാര്‍ ഇടിച്ചു തകര്‍ത്തു.
ചെറുവാഞ്ചേരി സ്വദേശി ഫൈസലും കുടുംബവും സഞ്ചരിച്ച കാറാണ് ഇടിച്ച് തകര്‍ത്തത്. കോഴിക്കോട് നിന്ന് ചെറുവാഞ്ചേരിയിലേക്ക് ഫൈസലും ഭാര്യയും മാതാപിതാക്കാളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്.
അമിത വേഗത്തില്‍ വന്ന ബസ്സിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നോവാ ഫോര്‍ച്ച്യൂണ്‍ കാറിന് പിന്നില്‍ ബസ് ഇടിപ്പിച്ചത്.
നിര്‍ത്തിയിട്ട കാറിന് പിന്നില്‍ വീണ്ടും ബസ്സ് കൊണ്ട് ഇടിപ്പിച്ചതായും വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബസ് ജീവനക്കാരെ പൊലീസ് ക്‌സറ്റഡിയിലെടുത്തു.
Post a Comment