*സി പി ഐ (എം) ലോക്കൽ സെക്രട്ടറി മനോഹരൻ മാസ്റ്റർക്ക് നേരെ ആക്രമണം*
പൂക്കോം : സി. പി. ഐ. (എം) പെരിങ്ങത്തുർ ലോക്കൽ സെക്രട്ടറി മനോഹരൻ മാസ്റ്ററെയും ലോക്കൽ കമ്മിറ്റി അംഗം ഫൈസലിനും നേരെ പൂക്കോം കാട്ടിമുക്ക് 19ൽ വെച്ച് ആക്രമണം.
ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി. പി. ഐ. (എം) ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, എൽ. ഡി. എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർഥി എ. എൻ. ഷംസീർ എം. എൽ. എ,എൽ. ഡി. എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർഥി കെ.പി മോഹനൻ, സി. പി. ഐ. (എം) ജില്ലാ കമ്മിറ്റിയംഗം കെ.കെ. പവിത്രൻമാസ്റ്റർ,പാനൂർ ഏരിയ സെക്രട്ടറി കെ. ഇ. കുഞ്ഞബ്ദുള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. കെ. സുധീർകുമാർ, എൻ. അനൂപ്, എം.പി ബൈജു,
എ. പ്രദീപൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

Post a Comment