o എൻ . ഹരിദാസൻ മാഹിയിൽ ഇടത് സ്ഥാനാർഥിയായേക്കും
Latest News


 

എൻ . ഹരിദാസൻ മാഹിയിൽ ഇടത് സ്ഥാനാർഥിയായേക്കും

 


മയ്യഴി : മാഹിയിൽ ഇടത് മുന്ന്ണി സ്ഥാനാർഥിയായി എൻ ഹരിദാസൻ മത്സരിച്ചേക്കും . ആരോഗ്യ കാരണങ്ങളാൽ നിലവിലുള്ള എം.എൽ.എ. ഡോ . വി . രാമചന്ദ്രൻ മത്സരിക്കുന്നില്ലെന്ന് തീരുമാനമെടുത്തതോടെയാണ് ഹരിദാസൻറ പേര് ഉയർന്നത് . ഡോ . വി . രാമചന്ദ്രൻ എം .എൽ.എ . നേതൃത്വം നൽകുന്ന കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ സജീവ പ്രവർത്ത കനാണ് . മാഹിയിൽ നിന്നും വിരമിച്ച അധ്യാപകനാണ് . മാഹിയിലെ സി.പി.എം. നേതൃത്വം ഹരിദാസന്റെ പേരാണ് നിർദേശിച്ചത് എന്നാണ് സൂചന . ഇനി സി.പി. എം . കണ്ണൂർ ജില്ലാ കമ്മിറ്റിയു ടെയും സംസ്ഥാന കമ്മറ്റിയുടെയും അംഗീകാരം ലഭിക്കണം സ്ഥാനാർഥിത്വം 10 - ന് പ്രഖ്യാപിച്ചേക്കും .

Post a Comment

Previous Post Next Post