o പുതുച്ചേരിയിൽ ബിജെപി സഖ്യം തർക്കം തുടരുന്നു
Latest News


 

പുതുച്ചേരിയിൽ ബിജെപി സഖ്യം തർക്കം തുടരുന്നു


പുതുച്ചേരി: പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, ബിജെപി സഖ്യം പ്രഖ്യാപിച്ചെങ്കിലും തര്‍ക്കം തുടരുന്നു. സഖ്യം സംബന്ധിച്ച ധാരണാപത്രത്തില്‍ അണ്ണാ ഡിഎംകെ ഒപ്പുവെച്ചില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസ്വാമിയുടെ ആവശ്യവും ബിജെപി അംഗീകരിച്ചില്ല. എന്‍.ഡി.എ. സഖ്യത്തില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് 16 സീറ്റിലാണ് മത്സരിക്കുക. എന്നാല്‍ നാല് സിറ്റിങ് എംഎല്‍എമാരുള്ള അണ്ണാ ഡിഎംകെയ്ക്ക് മൂന്ന് സീറ്റ് മാത്രം മത്സരിക്കാന്‍ നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അണ്ണാ ഡിഎംകെ സഖ്യധാരണയില്‍ ഒപ്പുവെക്കാഞ്ഞത്.


എന്‍ഡിഎ വിട്ട വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയുമായി കൈകോര്‍ക്കാന്‍ നീക്കം. സഖ്യകാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ശരത്കുമാര്‍, രാധിക ഉള്‍പ്പടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ഒരുക്കത്തിലാണ് കമല്‍

Post a Comment

Previous Post Next Post