o ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശത്തിരയുണർത്തി മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ , മാഹിയിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി.
Latest News


 

ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശത്തിരയുണർത്തി മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ , മാഹിയിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി.

 ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശത്തിരയുണർത്തി
മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ , മാഹിയിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി.



ഇഷ്ടതാരങ്ങളുടേയും ടീമുകളുടേയും ജഴ്സിയണിഞ്ഞെത്തിയകുട്ടികൾ മെസ്സിക്കും റൊണാൾഡോക്കും നെയ്മർക്കുമൊക്കെയായി ടീം തിരിഞ്ഞു.

തകർപ്പൻ ഷോട്ടുകൾക്കൊപ്പം ഗോളികളുടെ വൈഭവം കൂടിയായതോടെ സ്കൂൾ അങ്കണം ലോകകപ്പ് വേദിയുടെഅതേ ആവേശമുയർത്തി.


മത്സരത്തിനൊടുവിൽ മെസ്സി ടീമിനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകൾക്ക് റൊണാൾഡോ ടീം കീഴടക്കി.

അക്ഷ്യ അശോകൻ , വിദ്യ എം., രൂപശ്രീ കെ , ചന്ദന വി.കെ., റെന്യ. എം, പ്രീത എം.കെ, ശ്യാമിലി, വൈഷ്ണവി എന്നിവർ മത്സരം നിയന്ത്രിച്ചു.


ഗോളടിച്ച മിടുക്കരേയും മികച്ച ഗോളികളേയും പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് ട്രോഫികൾ നൽകി അഭിനന്ദിച്ചു

Post a Comment

Previous Post Next Post