o എസ്.ഡി.പി.ഐ മാഹി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും* *പ്രകടനവും നടത്തി
Latest News


 

എസ്.ഡി.പി.ഐ മാഹി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും* *പ്രകടനവും നടത്തി

 എസ്.ഡി.പി.ഐ മാഹി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും പ്രകടനവും നടത്തി 



എസ്.ഡി.പി.ഐ മാഹി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ എസ് ഡി പി ഐ കേരള സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു 


 എസ്.ഡി.പി.ഐ മുന്നണിയുടെ സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്ററുടെ വിജയത്തിനായി പ്രയത്നിക്കണമെന്ന് അബ്ദുൽ ഹമീദ് മാസ്റ്റർ പ്രവർത്തകരോട് അഭ്യർത്ഥിച്ചു



നിലവിലുള്ള സാഹചര്യത്തിൽ എസ്.ഡി.പി.ഐ യുടെ പ്രസക്തി മണ്ഡലത്തിലെ വോട്ടർമാർക്ക് തികച്ചും ബോധ്യപ്പെട്ടിട്ടുണ്ടെന്നും തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തുടർന്ന് സംസാരിച്ച സ്ഥാനാർത്ഥി ഉമ്മർ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


പരിപാടിയിൽ എസ്.ഡി.പി.ഐ കണ്ണൂർ ജില്ല ഇലക്ഷൻ കമ്മിറ്റി കൺവീണർ ഇബ്രാഹിം കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ മാഹി സ്വാഗതം ആശംസിച്ചു.  എസ്.ഡി.പി.ഐ മാഹി മേഖല കമ്മിറ്റി അംഗം സി.കെ.പി നൗഫൽ നന്ദി രേഖപ്പെടുത്തി.


കൺവെൻഷന് ശേഷം നിയുക്ത സ്ഥാനാർത്ഥി ഉമ്മർ മാസ്റ്റർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് പ്രവർത്തകർ മാഹി ടൗണിൽ റാലി നടത്തി.

Post a Comment

Previous Post Next Post