o അഴിയൂരിൽ വനിതാ ദിനത്തിൽ സൗജന്യ നിയമബോധവത്കരണം :-
Latest News


 

അഴിയൂരിൽ വനിതാ ദിനത്തിൽ സൗജന്യ നിയമബോധവത്കരണം :-

 


അഴിയൂരിൽ വനിതാ ദിനത്തിൽ സൗജന്യ നിയമബോധവത്കരണം :-


അഴിയൂരിൽ സൗജന്യ നിയമ ബോധവത്കരണവും

വനിതാ ദിനത്തിൻ്റെ ഭാഗമായി മികവാർന്ന പ്രവർത്തനം 

നടത്തിയ സത്രീകളെ ആദരിക്കലും 2021 മാർച്ച് 10 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സംഘടിപ്പിക്കുന്നു. സമൂഹത്തിൽ തുല്യ അവസരങ്ങൾക്കു വേണ്ടി കഠിന പ്രയത്നം നടത്തുന്ന സ്ത്രീകൾ അറിയേണ്ടതും ഏറ്റവും പുതിയ ഭേദഗതിയുൾപ്പെടെയുള്ള നിയമങ്ങൾ മനസ്സിലാക്കുവാൻ അഴിയൂരിൽ സുവർണാവസരം. വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ സൗജന്യ നിയമ ബോധവത്ക്കരണ പരിപാടിയിൽ മാർച്ച് 10ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് അഡ്വ. സി വിനോദ് ക്ലാസ്സെടുക്കുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളും സാമൂഹിക പ്രതിബന്ധതയുള്ളവരുമായ സ്ത്രീകളെ ചടങ്ങിൽ വച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദരിക്കുന്നു .അവസരം ഉപയോഗപ്പെടുത്തി ജീവിതവിജയം നേടുവാൻ

ഈ അവസരം 

ഉപയോഗപ്പെടുത്തുവാൻ പഞ്ചായത്ത്' അധികൃതർ

അഭ്യർത്ഥിച്ചു.



Post a Comment

Previous Post Next Post