o മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു.
Latest News


 

മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു.



മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു.



അഴിയൂർ: മയ്യഴിപ്പുഴ സംരക്ഷണ സമിതി അഴിയൂർ മേഖല കമ്മിറ്റി പുഴയാത്ര സംഘടിപ്പിച്ചു. 'പുഴയെ നശിപ്പിക്കുന്നവർ ഓർക്കുന്നില്ല, അവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്' എന്ന കാവ്യ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു 100 കണക്കിന് ആളുകൾ പങ്കെടുത്ത പുഴയാത്ര സംഘടിപ്പിച്ചത്.

പങ്കാളിത്തം കൊണ്ട് മാത്രമല്ല ക്രിയാത്മക കൊണ്ടും ശ്രദ്ധപിടിച്ചു പറ്റി.


മഹിജ തോട്ടത്തിൽ അധ്യക്ഷയായ പുഴയാത്ര ആരംഭിക്കുന്ന ചടങ്ങ്  മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ആനന്ദകുമാർ പറമ്പത്ത് രചിച്ച്, സുരേഷ് മാഹി സംഗീതം നൽകിയ മയ്യഴിപ്പുഴ സ്വാഗത ഗാനം മിശിവാ വി. ആനന്ദ് ആലപിച്ചു.



 പുഴയാത്രക്ക് യാത്ര ക്യാപ്റ്റൻ വി.പി ജയനും, മാനേജർ കെ.കെ മുരളീധരനും നേതൃത്വം നൽകി.


പുഴക്കരയിലൂടെയും തീരങ്ങളിലെ വീടുകൾക്ക് മുന്നിലൂടെയും  പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, മയ്യഴിപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ, അഴിയൂർ മേഖലാ സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ നടന്നു. ഒപ്പം, രണ്ട് തോണികൾ കൂട്ടിക്കെട്ടി പുഴബോധവൽക്കരണ മൈക്ക് അന്നൗണ്സ്മെന്റ് പുഴയിലൂടെ അകമ്പടിയായും കൂടെയുണ്ടായിരുന്നു. മാലിന്യം, അനധികൃത കയ്യേറ്റങ്ങൾ, പുഴയോരങ്ങളും തോടുകളും മണ്ണിട്ട് നികത്തൽ തുടങ്ങി നിരവധി വിഷയങ്ങളിലാണ് പ്രദേശവാസികൾക്ക് അവബോധം നൽകിയത്. യാത്രക്കിടയിൽ വാർഡ് 10ൽ യാത്രാംഗങ്ങൾ നേരിട്ട് കണ്ട, തോട് കയ്യേറി വേലികെട്ടിയത്‌ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും, സമനമായതും അല്ലാത്തതുമായ നികത്തലുകൾക്ക് എതിരെ ശക്തമായി നിലകൊള്ളാനും തീരുമാനിച്ചു.



വാർഡ് 3 ചാരംകൈ പ്രദേശത്ത് നിന്നാരംഭിച്ച പുഴയാത്രക്ക്, 

പുഴയോര വാർഡുകളായ 4, 5, 6, 7, 9, 10  എന്നിവിടങ്ങളിൽ പ്രദേശവാസികൾ വാർഡ് പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.



വാർഡ് 10 കോവുക്കൽ കടവ് പാത്തിയിൽ വെച്ച്, പി.കെ രാമചന്ദ്രൻ അധ്യക്ഷനായി നടന്ന സമാപന സമ്മേളനം മയ്യഴിപ്പുഴ സംരക്ഷണ സമിതി വർക്കിങ്ങ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് ഉൽഘാടനം ചെയ്തു. 


മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രെറ്ററിയേറ്റ് അംഗങ്ങളായ ഡോ. ദിലിപ് പി കോട്ടേമ്പ്രം, ഡോ. എം.കെ മധുസൂദനൻ കരിയാട്, സി.കെ രാജലക്ഷ്മി മാഹി, ആനന്ദകുമാർ പറമ്പത്ത് എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. 


ശ്രീജിത്ത് പുളിയേരിനട, കുന്നുമ്മൽ അശോകൻ, കെ.പി പ്രീജിത്ത് കുമാർ, ശ്രീജേഷ് കുമാർ ആനന്ദസദനം, സുഗതൻ മാസ്റ്റർ, ഇ.എം. ഷാജി, പങ്കജാക്ഷി ടീച്ചർ, കെഎ സുരേന്ദ്രൻ എന്നിവർ വിഭിധയിടങ്ങളിലെ ചടങ്ങുകളിൽ സംസാരിച്ചു.


പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മയ്യഴിപ്പുഴ സംരക്ഷണ സമിതി അംഗങ്ങളായ സുധീർ കേളോത്ത് ന്യൂമാഹി, ജലജ മുണ്ടോത്ത്, പ്രേമകുമാരി മാഹി എന്നിവരുടെയും സാന്നിദ്ധ്യത്തിലാണ് പുഴയാത്ര ഒരുക്കിയത്.


മയ്യഴിപ്പുഴ സംരക്ഷണ സമിതി - അഴിയൂർ മേഖല


വിപി ജയൻ, വർക്കിങ്ങ് ചെയർമാൻ 9446160059


കെ.കെ മുരളീധരൻ, കൺവീനർ 9446032415

Post a Comment

Previous Post Next Post