o ചരമം
Latest News


 

ചരമം

ചരമം



കുറ്റ്യൻ ചന്ദ്രൻ 

ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് - ചാലക്കര റോഡിൽ വി.എസ്. ഓയിൽ മില്ലിന് സമീപം കുറ്റ്യൻ ഹൗസിൽ കുറ്റ്യൻ ചന്ദ്രൻ (72) അന്തരിച്ചു. 

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
തലശ്ശേരി തിരുവങ്ങാട് കീഴന്തി മുക്കിൽ ചന്ദ്രൻ'സ് സ്റ്റാേർ, കുറിച്ചിയിലെ സ്റ്റാർ ഫ്ലവർ മിൽ (ഫാസ്റ്റ് ആൻറ് ക്വിക്ക് ബ്രാൻ്റ്) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

സി.പി.എം. ഈയ്യത്തുങ്കാട് ബ്രാഞ്ച് സിക്രട്ടറി, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം സിക്രട്ടറി, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ ഫോറം ന്യൂമാഹി യൂണിറ്റ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
പരേതരായ കുറ്റ്യൻ അനന്തന്റെയും ശാരദയുടെയും മകനാണ്. 
ഭാര്യ: സി.കെ.സതി. 
മക്കൾ: ദിവ്യ (ബെംഗളുരു), 
അഭിലാഷ്, ശ്രീജേഷ് (ഇരുവരും കച്ചവടം കീഴന്തി മുക്ക്),
ദീപ (ഇന്ത്യൻ റെയിൽവെ). 
മരുമക്കൾ: ആദർശ്, അനൂപ് (ഇരുവരും ബെംഗളുരു), ഷെമിന, നിജില. 
സഹോദരങ്ങൾ: രവീന്ദ്രൻ (രവീന്ദ്രാ സ്റ്റോർ, കീഴന്തിമുക്ക്), രമ (മുക്കാളി), കനകരാജ് (ആലാപ് സ്റ്റോർ, കീഴന്തിമുക്ക്), ശശീന്ദ്രൻ. 




Post a Comment

Previous Post Next Post