*എൻ.ഡി.എ സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി.*
മാഹി: എൻ.ഡി.എ സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ സ്പിന്നിങ്ങ് മിൽ തുറക്കണമെന്നാവശ്യപ്പെട്ട് മില്ലിൽ അനിശ്ചിതകാല സമരം നടത്തുന്ന തൊഴിലാളികളെ സന്ദർശിച്ച് ശനിയാഴ്ച പ്രചരണം തുടങ്ങി.
എൻ.ടി.സി.യുടെ ഉദ്യോസ്ഥന്മാരുമായും സ്ഥാനാർത്ഥി ചർച്ച നടത്തി.
സമരം ചെയ്യുന്ന തൊഴിലാളികളുമായും വിവിധ യൂണിയൻ നേതാക്കളായ വി.വത്സരാജ്, എം.രാജീവ്, കലേഷ് എന്നിവരുമായും ചർച്ച നടത്തി.
സ്പിന്നിങ്ങ് മിൽ അടച്ച് പൂട്ടിയിട്ട് ഒരു വർഷമായെന്നും അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 194 ദിവസമായിട്ടും മിൽ ഉടനെ തുറക്കുമെന്ന അധികൃതരുടെ ഉറപ്പുകൾ ലഭിച്ചതല്ലാതെ മറ്റു നടപടികളൊന്നും കാണുന്നില്ലെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. മിൽ ഉടനെ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സ്ഥാനാർഥിയും ബി.ജെ.പി. നേതാക്കളും ഉറപ്പ് നൽകി.
സ്ഥാനാർഥി അഡ്വ. വി.പി.അബ്‍ദുൾ റഹ്മാനൊപ്പം നേതാക്കളായ എ. സുനിൽ, ബി.ഗോകുലൻ, കെ.പി.മനോജ്, കെ.ടി.കെ രവീന്ദ്രൻ, എ. ദിനേശൻ, കരീക്കുന്നുമ്മൽ സുനിൽ സി.കെ.ഭാസ്കരൻ. ജിത്തു മഞ്ചക്കൽ, നള്ളി പ്രദീപ് കുമാർ, ജയറാം വളവിൽ, ശിഹാബ് മഞ്ചക്കൽ എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു

Post a Comment