*മയ്യഴിപ്പുഴ നടത്തം:* *ജനകീയ കൺവെൻഷൻ*
ന്യൂമാഹി : പുഴയെ അറിയുവാനും പുഴയെ പഠിക്കുവാനും പുഴയെ സംരക്ഷിക്കുന്നതിനുമായി മയ്യഴിപ്പുഴ സംരക്ഷണ സമിതി 14 ന് രാവിലെ 7 മുതൽ 10 വരെ സംഘടിപ്പിക്കുന്ന പുഴ നടത്തം വിജയിപ്പിക്കുന്നതിന് ന്യൂമാഹി പഞ്ചായത്ത് ഹാളിൽ ബുധനാഴ്ച രാവിലെ 11 ന് ജനകീയ കൺവെൻഷൻ നടത്തും. ന്യൂമാഹി പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Post a Comment