o പുസ്തകം പ്രകാശനം ചെയ്തു
Latest News


 

പുസ്തകം പ്രകാശനം ചെയ്തു


 സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം  പ്രകാശനം ചെയ്തു. 



വിഭ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗുരുഗീതയുടെ വ്യാഖ്യാനാത്മകവിവര്‍ത്തനം  സി.ദാമോദരൻ മാസ്റ്ററാണ് നിര്‍വ്വഹിച്ചത് 




ഇന്ന് [ മാർച്ച് 1] വൈകുന്നേരം 4 മണിക്ക് പള്ളൂര്‍ വ്യാപാരഭവനില്‍വെച്ച്‌ നടന്ന ചടങ്ങിൽ നോവലിസ്റ്റ് എം. മുകുന്ദൻ ഡോ.കാരായി ഭാസ്ക്കരന് ആദ്യ പ്രതി  നല്കിക്കൊണ്ട് പ്രകാശനകർമ്മം നിര്‍വ്വഹിച്ചു.




ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  വിഭ ബുക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ. പി. പ്രേംനാഥ് സ്വാഗതം പറഞ്ഞു.




.ശ്രീ. ഹരീന്ദ്രൻ മാണിക്കോത്ത്,

.എം. മുസ്തഫ, ചാലക്കര പുരുഷു ,തുടങ്ങിയവർ ആശംസഭാഷണം  നടത്തി

ശ്രീ .. സി. ദാമോദരൻ നന്ദി പറഞ്ഞു






Post a Comment

Previous Post Next Post