o മാഹിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
Latest News


 

മാഹിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

 


മാഹിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മാഹി : കേന്ദ്രഭരണപ്രദേശമായി പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനു നടുവിൽ കഴിയുന്ന മാഹിയും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുന്നു . രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ വീണതിനു പിന്നാ ലെയാണ് തെരഞ്ഞെടുപ്പ് . ഏപ്രിൽ ആറിനാണ് മാഹിക്കാരടക്കമുള്ള പുതുച്ചേരിയിലെ വോട്ടർമാർ ബൂത്തിലെത്തുക . നിലവിൽ ഇടത് എം.എൽ.എ. യാണുള്ളതെങ്കിലും കോൺഗ്രസിനു വളക്കൂറുള്ള മണ്ണാണ് മാഹി . പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ , വത്സരാജ് അഞ്ചു തവണ മാഹിയെ പ്രതിനിധീകരിച്ചു . ഇത്തവണ വത്സരാജ് മത്സരിച്ചിക്കില്ലെന്നാണു സൂചന . മാഹിയിലെ മുതിർന്ന കോൺഗ്രനേതാക്കളായ സത്യൻ കോളോത്ത് , രമേശ് പറമ്പത്ത് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് . നിലവിലെ ഇടത് എം.എ ൽ.എ ഡോ . വി . രാമചന്ദ്രൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു . സി.പി.എം അനുഭാവിയും അഭിഭാഷകനുമായ അശോക് കുമാറിനെ സ്ഥാനാർഥിയായി പരിഗണിക്കുമെന്നാണു സൂചന . മാഹിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്തേണമെന്നാവശ്യപ്പെട്ടു നിരന്തരം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത് അശോക് കുമാറിന്റെ നേത്യത്വത്തിലാണ് . അതിനാൽ ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനു ഉണ്ടാകുമെന്നാണു ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ . പാർട്ടിയിൽ ഒരുവിഭാഗം രാമചന്ദ്രൻ തന്നെ ഇത്തവണയും സ്ഥാനാർഥിയാകണമെന്നാണ് ആവശ്യപ്പെടുന്നത് . നാളെ ഇരു മുന്നണികളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾക്കു തുടക്കം കുറിക്കും .

Post a Comment

Previous Post Next Post