o SSF എക്‌സലൻസി ടെസ്റ്റ് : നൂറ്റിപത്തോളം വിദ്യാർത്ഥികൾ പരീക്ഷയെയുതി
Latest News


 

SSF എക്‌സലൻസി ടെസ്റ്റ് : നൂറ്റിപത്തോളം വിദ്യാർത്ഥികൾ പരീക്ഷയെയുതി

 


SSF എക്‌സലൻസി ടെസ്റ്റ് : നൂറ്റിപത്തോളം വിദ്യാർത്ഥികൾ പരീക്ഷയെയുതി



SSF അഴിയൂർ സെക്ടർ വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ  അഴിയൂരിലെ 3 കേന്ദ്രങ്ങളിലായി 110 ഓളം   വിദ്യാർത്ഥികൾക്ക് EXCELLENCY TEST (SSLC മോഡൽ എക്സാം) സംഘടിപ്പിച്ചു.ചോമ്പാല എൽ.പി.സ്കൂളിൽ 50 ഓളം വിദ്യാർത്ഥികളും അത്താണിക്കൽ ഹിദായ അക്കാദമിയിലും ബദ്രിയ്യ മദ്‌റസ മനയിലും 30ഓളം വിദ്യാർത്ഥികളും പരീക്ഷ എഴുതി. രാവിലെ 9 മണിക്ക് ഹിദായ അക്കാദമി മാനേജർ സുബൈർ സഖാഫി ചോമ്പാല എൽ പി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക്  മോട്ടിവേഷൻ ക്ലാസ് നൽകി. ഹിദായ അക്കാദമിൽ എത്തിയവർക്ക് അസീസ് മാസ്റ്ററും ബദ്രിയ്യ മനയിലിൽ പങ്കെടുത്തവർക്ക് ഗ്രീൻസ് ആയുർവേദിക്ക് ഹോസ്പിറ്റലിലെ ഡോക്ടർ അഷ്‌കറും മോട്ടിവേഷൻ ക്ലാസ് നൽകി. 10 മണിക്ക് തുടങ്ങിയ പരീക്ഷ വൈകുന്നേരം 4:30യോടെ സമാപിച്ചു.പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം SSF അഴിയൂർ സെക്ടർ കമ്മിറ്റി നൽകി.



Post a Comment

Previous Post Next Post