*
വടകര: വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനായി പണിത അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അക്കാദമിക് ബ്ലോക്ക് ഫിഷറീഷ് മന്ത്രി ജെ.മേഴ്സി കുട്ടിയമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാലേ മുക്കാല്‍ കോടി രൂപ ചെലവില്‍ തീരദേശ വികസന കോര്‍പറേഷനാണ് ഇരുപത്തി നാലു മുറി കെട്ടിടവും ഐ ടി ലാബും നിര്‍മിച്ചത്.
സി.കെ. നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
.കെ പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, രമ്യ കാരോടി, സീനത്ത് ബഷീര്‍, ഇ.ടി.അയ്യൂബ്, വി.പി.ജയന്‍, പി.ശ്രീധരന്‍, പ്രദീപ് ചോമ്പാല, കെ.അന്‍വര്‍ ഹാജി, കൈപ്പാട്ടില്‍ ശ്രീധരന്‍, സി.സുഗതന്‍, കെ.വി.രാജന്‍, പ്രമോദ് കരുവയല്‍, കാസിം നെല്ലോളി, മുബാസ് കല്ലേരി, നവാസ് നെല്ലോളി, കെ.വിജയരാഘവന്‍, സി.സജിത്ത്, ടി.എം.ഗീത എന്നിവര്‍ സംസാരിച്ചു .

Post a Comment