*മോന്താൽ ബോട്ട് ജെട്ടി ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു*
*മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മോന്താൽ ബോട്ട് ടെർമിനൽ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വടക്കന്‍ മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചതാണ് മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി.*
*ആദ്യഘട്ടത്തിൽ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് മോന്താൽ, ന്യൂ മാഹി, പഴയങ്ങാടി, പറശ്ശിനിക്കടവ് ബോട്ട് ടെർമിനലുകളുടെ നിർമാണം നടത്തുന്നത്.*
*പറശ്ശിനിക്കടവ്, പഴയങ്ങാടി മോന്താൽ, ന്യൂ മാഹി ടെര്‍മിനലുകള്‍ പൂര്‍ണമായും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.*



Post a Comment