ബിജെപി നോമിനേറ്റഡ് എംഎൽഎമാർക്ക് വോട്ട് ചെയ്യാം.
പുതുച്ചേരി :
പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങൾ രാജിവെച്ചതോടെ ബിജെപിയുടെ അടുത്ത നീക്കം കാത്തിരിക്കുകയാണ് പുതുച്ചേരി .15 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ്സിലെ ധനവേലു മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം നടത്തിയതോടെ സ്പീക്കർ അയോഗ്യത കൽപ്പിക്കുകയായിരുന്നു.തുടർന്ന്,കഴിഞ്ഞ മാസം മന്ത്രിസഭയിലെ രണ്ടാമനായ നമശിവായവും,തീപ്പയിന്തനും രാജി വെച്ചു.മുൻ കൂട്ടി പ്രഖ്യാപിച്ച പ്രകാരം, പുതുച്ചേരി രാഷ്ട്രീയത്തിൽ നിന്ന് വിട പറഞ്ഞ് യാനം എംഎൽഎയും ഇന്നലെ സ്പീക്കർക്ക് രാജിക്കത്ത് നൽകി.നാരായണസാമിക്ക് നിയമസഭാംഗത്വം നേടാനായി സീറ്റൊഴിഞ്ഞു കൊടുക്കുകയും,പിന്നീട് ,വൈത്തിലിംഗം ,ലോക്സഭയിൽ മൽസരിക്കാനായി രാജി വെച്ച സീറ്റിൽ മൽസരിച്ച് വിജയിക്കുകയും ചെയ്ത ജോൺകുമാർ ഇന്ന് രാജിവെക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ്സ് അംഗങ്ങൾ പത്തായി കുറഞ്ഞു.സഖ്യ കക്ഷിയായ ഡിഎംകെക്ക് 3 അംഗങ്ങളാണുള്ളത് .മയ്യഴിയിലെ ഇടതു പക്ഷ സ്വതന്ത്രൻ കോൺഗ്രസ്സിനെ പിന്തുണക്കുമെന്ന് കരുതുന്നു .30 അംഗ സഭയിൽ 5 അംഗങ്ങൾ കുറഞ്ഞതോടെ 25 അംഗങ്ങളാണുള്ളത് .പ്രതിപക്ഷത്ത് എൻഡിഎ സഖ്യ കക്ഷികളായ എൻ ആർ കോൺഗ്രസ്സിന് ഏഴും,എഐഡിഎംകെക്ക് നാലും,അംഗങ്ങളാണുള്ളത് .കക്ഷി നില 14-11.എന്നാൽ ബിജെപിയുടെ 3 നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമുള്ളതിനാൽ 14-14 ആകും കക്ഷി നില.

Post a Comment