o കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാങ്ഗ്ളൂർ
Latest News


 

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാങ്ഗ്ളൂർ


 *കോവിഡ് അതിരൂക്ഷം* 



 *കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാങ്ഗ്ളൂർ* 


മഹാരാഷ്ട്രയ്ക്കു പിന്നാലെ , കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെംഗളൂരുവും . കേരളത്തിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി . സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം . നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട് . നേരത്തെ അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു


വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ പരിശോധനാ ഫലം വേണം.ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്താനാണ് നിർദേശം

Post a Comment

Previous Post Next Post