*_രാജി വെക്കില്ല-മുഖ്യമന്ത്രി_* പുതുച്ചേരി : പുതുച്ചേരി മന്ത്രിസഭ രാജിവെക്കില്ലെന്നും, ഭൂരിപക്ഷം തെളിയിക്കുമെന്നും മുഖ്യമന്ത്രി നാരായണസാമി .പുതുച്ചേരിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും, സർക്കാർ ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ,രാഹുൽഗാന്ധി പുതുച്ചേരി സന്ദർശിക്കാനിരിക്കെ,ഇന്നലെ മന്ത്രിയായ മല്ലാടി കൃഷ്ണറാവുവും,ഇന്ന്,മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയായിരുന്ന ജോൺകുമാറും രാജി വെച്ചത് പാർട്ടി വൃത്തങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്.


Post a Comment