മാഹി : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ ശിവരാജ് വീണ ആവശ്യപ്പെട്ടു . വീടുകൾ കയറിയുള്ള പ്രചാരണ പരിപാടിക്ക് അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല . പ്രചാരണ പരിപാടികൾക്കും സുവിധ ആപ്പിലൂടെ അനുവാദം വാങ്ങേണ്ടതാണ് . മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റും നിലവിൽ വന്നു . ടോൾ ഫ്രീ നമ്പർ 1950 ൽ വിളിക്കാം . 80 വയസ്സ് കഴിഞ്ഞവർ , ഭി ന്നശേഷിക്കാർ , കോവിഡ് ബാധിതർ തുടങ്ങിയ പോളിംങ് ബൂത്തിൽ പോകാൻ സാധിക്കാത്തവർക്ക് പോസ്റ്റൽ വോട്ടിങ് സൗകര്യം മാഹി റിട്ടേണിങ് ഓഫീസർ ഒരുക്കുന്നതാണ് . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സുരക്ഷ ഒരുക്കുന്നതിന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ 91 പേരടങ്ങുന്ന ഒരു ബറ്റാലിയൻ മാഹിയിൽ ക്യാംപ് ചെയ്യുന്നുണ്ട് .
പൊതുസ്ഥലങ്ങളിലെ ബോർഡുകൾ പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്തു തുടങ്ങി . മാഹിയിൽ 31 പോളിങ് സ്റ്റേഷനുകൾ ഒരുക്കും . ഇതിൽ 1000 ത്തിൽ അധികം വോട്ടർമാരുള്ള 16 പോളിങ് സ്റ്റേഷനുകളിൽ ( ഓക്സിലറി പോളിങ് സ്റ്റേഷൻ ) കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മറ്റൊരു ബൂത്തു കൂടി ഒരുക്കിയിട്ടുണ്ട് .

Post a Comment