o വീട്ടിൽ അതിക്രമിച്ചു കയറി മർദനം : പോലീസ് കേസെടുത്തു*
Latest News


 

വീട്ടിൽ അതിക്രമിച്ചു കയറി മർദനം : പോലീസ് കേസെടുത്തു*




*വീട്ടിൽ അതിക്രമിച്ചു കയറി മർദനം : പോലീസ് കേസെടുത്തു*
 ന്യൂമാഹി : കുറിച്ചിയിൽ ടൌണിലെ കച്ചവടക്കാരനും ലോട്ടറി വില്പനക്കാരനുമായ 
പുന്നോൽ കരീക്കുന്നുമ്മൽ ശ്രീജ നിവാസിൽ കുമാരൻ എന്ന് വിളിക്കുന്ന എം.ശ്രീജിത്തിനെയും ( 44 ) കുടുംബാംഗങ്ങളെയും മർദ്ദിച്ച് പരിക്കേല്പിച്ച സംഭവത്തിൽ ന്യൂമാഹി പോലീസ് കേസെടുത്തു . 14 - ന് രാത്രി എട്ടോടെ നാലംഗ സംഘം വീട്ടിലെത്തി 
ശ്രീജിത്തുമായി സംസാരിക്കുകയും 
ഇതിനിടെ രണ്ട് പേർ മർദിക്കുകയും ചെയ്തതായാണ് പരാതി . ശ്രീജിത്തിനെ മർദിക്കുന്നത് തടയാനെത്തിയ ഭാര്യ വിനില ( 36 ) , അമ്മ ജാനകി ( 65 ) , സഹോ ദരി ശ്രീജ ( 45 ) , മരുമകൾ പ്രനിഷ ( 18 ) , മകൻ ശ്രീവിൻ ( 11 ) എന്നി വർക്കും മർദനത്തിൽ പരിക്കേറ്റു . എല്ലാവരും തലശ്ശേരി ഗവ . ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു . കരീക്കുന്നുമ്മലെ പി.ശ്രീ ജിത്ത് ( 40 ) , നേരത്തെ കരീക്കുന്നുമ്മൽ താമസിച്ചിരുന്ന മാടപ്പീ ടികയിലെ വിനീഷ് ( 38 ) എന്നിവർക്കെതിരെ പോലീസ് കേസ്സ ടുത്തു . സി.പി.എം. ബ്രാഞ്ച് 
സിക്രട്ടറിയുൾപ്പെടെയുള്ള മറ്റ് രണ്ടു പേരാണ് മർദ്ദിച്ചവരുടെ കൂടെയു ണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു . രാത്രി നേരത്ത് 
വീട്ടിലെത്തി സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ വനിതാ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട് .


 

Post a Comment

Previous Post Next Post