അഴിയൂരിൽ ബിൽഡിംഗ് റൂളിലെ മാറ്റം സംബന്ധിച്ചു അംഗീകൃത ലൈസൻസികൾക്കു വേണ്ടി ചർച്ച യോഗം സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാർ പഞ്ചായത്ത് ബിൽഡിംഗ് റൂളിൽ വരുത്തിയ കാതലായ മാറ്റങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന് അംഗീകൃത ലൈസൻസ് ബിൽഡിംഗ് സൂപ്പർവൈസർമാരുടെ യോഗം അഴിയൂർ പഞ്ചായത്തിൽ വിളിച്ചു ചേർത്തു.300 ചതുരശ്ര മീറ്റർ വരെയുള്ള വാസഗൃഹങ്ങൾ 200 ചതുരശ്ര മീറ്റർ വരെയുള്ള ഹോസ്റ്റൽ, ലോഡ്ജ്, ഡോർമെറ്ററി, വിദ്യാഭ്യാസ കെട്ടിടം 100ചതുരശ്ര മീറ്റർ വരെയുള്ള വാണിജ്യ, ചെറുകിട വ്യവസായം കെട്ടിടങ്ങൾക് അപേക്ഷിച്ച് 5 ദിവാസിത്തിനകം പെർമിറ്റ് നൽകുന്നതാണ്. ഇതിനായി ഉടമസ്ഥനും സൂപ്പർവൈസറും സത്യവാങ്മൂലം സമർപ്പിക്കണം. ഉടമസ്ഥൻ നേരിട്ട് പഞ്ചായത്തിൽ വന്ന് സത്യവാങ്മൂലത്തിൽ ഒപ്പിടണം, യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പുതിയ നിയമത്തെ കുറിച്ച് വിശദീകരിച്ചു. ഓവർസീർമാരായ റോഷ് രവീന്ദ്രൻ, സുനിത ഇ, പഞ്ചായത്ത് സ്റ്റാഫ് ബീന സൂപ്പർവൈസർമാരായ A T ശ്രീധരൻ, K T ദാമോദരൻ, ജോസ് പുളിക്കൽ, മുരളീധരൻ, വൈശാഖ്, രാജേഷ് ബാബു,A നിസാർ എന്നിവർ സംസാരിച്ചു

Post a Comment