*മന്ത്രി സഭയ്ക്ക് ഉറച്ച പിന്തുണ*
*വി.രാമചന്ദ്രൻ മാസ്റ്റർ*
പുതുച്ചേരി: പുതുച്ചേരിയിലെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് മാഹി എംഎൽഎ ഡോ.വി രാമചന്ദ്രൻ. . വരുന്ന തിങ്കളാഴ്‌ചയാണ് വിശ്വാസ വേട്ടെടുപ്പ്.
നിലവിൽ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ മാഹിയിൽ നിന്നുള്ള ഇടത് സ്വതന്ത്രനായ എംഎൽഎയുമടക്കം 14 പേരാണ് നാരായണസ്വാമി സർക്കാരിന് പിന്തുണയുമായുള്ളത്.
മാഹി എംഎൽഎ പിന്തുണ പിന്‍വലിച്ചാല്‍ മന്ത്രിസഭ രാജി വയ്ക്കേണ്ടി വരും. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ നാരായണസ്വാമി പക്ഷത്ത് ഉറച്ചു നിൽക്കുന്നതായി ഡോ വി രാമചന്ദ്രൻ വെളിപ്പെടുത്തി. രണ്ടര വർഷം മുൻപ് തന്നെ കോൺഗ്രസ് നേതാക്കൾ തന്നെ കണ്ട് പിന്തുണ തേടി പല വാഗ്ദാനങ്ങളും നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ട് തേടുന്ന സമയം സഭയിൽ ഹാജരാവാതെ ഒഴിഞ്ഞുമാറിയാലോ, നിഷ്‌പക്ഷനായി പെരുമാറിയാലോ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്‌ടപ്പെടും. അതുണ്ടാവാതിരിക്കാനാണ് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.

Post a Comment