o മാഹി ബൈപ്പാസ് നിർമ്മാണം ; പള്ളൂരിൽ ഗതാഗത നിയന്ത്രണം*
Latest News


 

മാഹി ബൈപ്പാസ് നിർമ്മാണം ; പള്ളൂരിൽ ഗതാഗത നിയന്ത്രണം*


 

തലശ്ശേരി മാഹി ബൈപ്പാസ് നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളൂരിൽ മേൽപ്പാലത്തിന്റെ  പണികൾ നടക്കുന്നതിനാൽ നാളെ(5/2/21) മുതൽ വാഹന ഗതാഗതത്തിന്  നിയന്ത്രണം ഉണ്ടായിരിക്കും. നാളെ മുതൽ ഒരു മാസ കാലത്തേക്കാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്. തലശ്ശേരിയിൽ നിന്നും ചൊക്ലി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഇടയിൽ പീടിക -  പള്ളൂർ വഴി പോകേണ്ടതും തിരിച്ചു തലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയും കടന്നു പോകേണ്ടതാണ്.

Post a Comment

Previous Post Next Post