o MAHE NEWS
Latest News


 


 *​പെട്രോൾ , ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു*


 *സ്വർണ്ണവില കുറഞ്ഞു* 

 *വീണ്ടും കുറഞ്ഞേക്കാം* 


കൊ​ച്ചി: ഒ​രാ​ഴ്ച​യാ​യി അ​ന​ങ്ങാ​തി​രു​ന്ന ഇ​ന്ധ​ന​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.83 രൂ​പ​യും ഡീ​സ​ലി​ന് 81.06 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 82.65 രൂ​പ​യും പെ​ട്രോ​ളി​ന് 88.53 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.



പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ​മാ​സം മാ​ത്രം പ​ത്തു ത​വ​ണ​യാ​ണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​ത്. ജ​നു​വ​രി​യി​ല്‍ പെ​ട്രോ​ളി​ന് 2.59 രൂ​പ​യും ഡീ​സ​ലി​ന് 2.61 രൂ​പ​യും കൂ​ടി.





2018 ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നാ​ണ് മു​മ്പ് വി​ല ഇ​ത്ര​ത്തോ​ളം എ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് 80 ഡോ​ള​ര്‍ ആ​യി​രു​ന്നു വി​ല. എ​ന്നാ​ൽ ഇ​ന്ന് ക്രൂ​ഡ് ബാ​ര​ലി​ന് അ​റു​പ​ത് ഡോ​ള​റി​ൽ താ​ഴെ​യാ​ണ്.


കേരളത്തിൽ സ്വർണ്ണവില ഇന്നും കുറഞ്ഞു . ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത് . ഒരു ഗ്രാമിന് 44 , 35 രൂപയും പവനു 35 , 480 രൂപയുമാണ് ഇന്നത്തെ വില . 



ഇന്നലെയും ഒരു ഗ്രാമിന് 40 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു . ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് അഞ്ചു മാസത്തിനിടെ 6,520 രൂപയുടെ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .




 സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിലവാരം ആയ 42,000 രൂപയിൽ എത്തിയശേഷം 2020 നവംബർ 30 നാണ് ഏറ്റവും കുറഞ്ഞ വിലയായ 35 , 760 രൂപ രേഖപ്പെടുത്തിയത് . ആഗോളവിപണിയിൽ ഔൺസിന് 1844 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത് . 




കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 12 ശതമാനത്തിൽനിന്ന് 7 ശതമാനമാക്കി കുറച്ചതോടെ സ്വർണവിലയിൽ ഇനിയും ഇടിവ് ഉണ്ടാകുമെന്ന് വ്യക്തമാണ് .

Post a Comment

Previous Post Next Post