o വാഹനാപകടത്തിൽ ചൊക്ളി നിടുമ്പ്രം സ്വദേശി വടകരയിൽ മരണപ്പെട്ടു.
Latest News


 

വാഹനാപകടത്തിൽ ചൊക്ളി നിടുമ്പ്രം സ്വദേശി വടകരയിൽ മരണപ്പെട്ടു.


 


വടകര :കൈനാട്ടി കെ എസ് ഇ ബി ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.


ചൊക്ളി സ്വദേശി രൂപേഷ് [29] ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് ഏഴ് മണിക്കാണ് അപകടം.

വടകരയിൽ നിന്നും ചൊക്ളിയിലേക്ക് പോവുന്ന രൂപേഷിൻ്റെ ബൈക്കിൽ തലശ്ശേരി ഭാഗത്ത്  നിന്നും അമിതവേഗതയിൽ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ചൊക്ളി നെടുമ്പ്രത്തെ പുരുഷുവിൻ്റെയും ലളിതയുടെയും മകനാണ്

ഭാര്യ ലിസിന

സഹോദരങ്ങൾ ജിതേഷ്, ജീവേഷ്

ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക്  നിടുമ്പ്രത്തെ വീട്ടുവളപ്പിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post