o വ്യാജ ഡോക്ടർ നൽകിയ കുത്തിവെയ്പിനെ തുടർന്ന് വളർത്തു നായ മരണപ്പെട്ടു
Latest News


 

വ്യാജ ഡോക്ടർ നൽകിയ കുത്തിവെയ്പിനെ തുടർന്ന് വളർത്തു നായ മരണപ്പെട്ടു


 വ്യാജ ഡോക്ടർ   നൽകിയ കുത്തിവെയ്പിനെ തുടർന്ന് വളർത്തു നായ മരണപ്പെട്ടു



 . ധർമ്മടം ഇല്ലിക്കുന്ന് എടത്തിലമ്പലം സ്വദേശിനി നിഷാ രാജീവാണ് വ്യാജ ഡോക്ടർ ദിനേശിനെതിരെ പരാതി നൽകിയത് . തന്റെ വളർത്തു നായയായ മിക്കി ( 3 ) യാണ് ഡോക്ടർ എന്ന വ്യാജേന ദിനേശൻ വീട്ടിൽ വന്ന് ചികിത്സിച്ചതിനെ തുടർന്ന് ചത്തതെന്ന് നിഷ പരാതിപ്പെട്ടു . 


ചികിത്സ ഫലിക്കാതെ രോഗം മൂർച്ഛിച്ച അവസ്ഥയിൽ നായയെ തലശേരിയിൽ വെറ്ററിനറി ഡോക്ടറുടെ അടുത്തു എത്തിച്ചപ്പോഴാണ് നേരത്തെ നൽകിയ ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് സൂചന ലഭിച്ചത് . തുടർന്നാണ് നിഷ ധർമ്മടം പോലീസിൽ പരാതി നൽകിയത് . ദിനേശൻ വളർത്തുമൃഗങ്ങളെ അനധികൃതമായി ചികിത്സിക്കാറുള്ളതായി പോലിസന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഇയാളെ പോലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു

Post a Comment

Previous Post Next Post