ലഹരിമരുന്ന് മാഫിയയെ നിയന്ത്രിക്കണം : മുഖ്യമന്ത്രിക്ക് കത്ത്
തലശ്ശേരി • നഗരത്തിൽ ലഹരി മരുന്ന് മാഫിയ ശക്തിയാർജിക്കുന്നതു തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡിസിസി അംഗം കെ.ശിവദാസൻ കത്ത് അയച്ചു . ഏതാനും വർഷത്തിനകം മയക്കുമരുന്ന് ഉപയോഗം മൂലം 5 പേർ മരിക്കാനിടയായതായും നഗരത്തിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ നിരന്തരം ശബ്ദിച്ച മുരിക്കോളി സത്താർ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതും കത്തിൽ ചൂണ്ടിക്കാട്ടി . ഏതാനും ദിവസം മുൻപു മട്ടാമ്പ്രം പള്ളിക്ക് സമീപം ഗോപാല പേട്ട സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു . മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചും മറ്റു സാധനങ്ങളും കാണപ്പെട്ടു . തലശ്ശേരിയിലെ തീര മേഖലയിലാണ് മയക്കുമരുന്ന് ലോബി പിടിമുറുക്കിയിരിക്കുന്നത് . മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണെന്നാണ് വിവരം . എക്സൈസും പൊലീസും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലു ത്തുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട് . ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് തലശ്ശേരിയിലെ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം . .
Post a Comment