o ബോട്ട് ടെർമിനൽ ഉദ്ഘാടനം ഇന്ന്
Latest News


 

ബോട്ട് ടെർമിനൽ ഉദ്ഘാടനം ഇന്ന്



 ബോട്ട് ടെർമിനൽ ഉദ്ഘാടനം ഇന്ന്


ന്യൂമാഹി • മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫിസിനു സമീപം നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം ഇന്ന് 5 ന് ടെർമിനൽ പരിസരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും . മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും . കെ.മുരളീധരൻ എംപി മുഖ്യാതിഥിയാകും .5 കോടി 2 ലക്ഷം രൂപ ചെലവിലാണു നിർമാണം . കോസ്റ്റൽ ഷി പ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനായിരുന്നു നിർമാണച്ചുമതല . തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന ഗുണ്ടർട്ട് ബംഗ്ലാവ് , ഫയർടാങ്ക് ആൻഡ് പെർഫോമിങ് സെന്റർ , പിയർ റോഡ് പൈതൃക വീഥി എന്നിവയുടെ ഉദ്ഘാടനവും ഇന്നു 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .

Post a Comment

Previous Post Next Post