o സാമൂഹ്യ പ്രവർത്തകയും,എഴുത്തുകാരിയുമായ ഡോക്ടർ തമിഴിശൈ സൗന്ദരരാജൻ
Latest News


 

സാമൂഹ്യ പ്രവർത്തകയും,എഴുത്തുകാരിയുമായ ഡോക്ടർ തമിഴിശൈ സൗന്ദരരാജൻ


 ☆കോളേജ് പഠന കാലത്ത് തുടങ്ങിയതാണ് തമിഴ് നാടിലെ പ്രമുഖ  കോൺഗ്രസ്സ് നേതാവായിരുന്ന കുമരി അനന്തന്റെ മകൾ തമിഴിശൈയുടെ സാമൂഹ്യ പ്രവർത്തനം.1961ൽ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ കുമരി അനന്ദന്റെയും കൃഷ്ണ കുമാരിയുടെയും  മകളായി ജനിച്ച തമിഴിശൈ മദിരാശി മെഡിക്കൽ കോളേജിൽ നിന്നാണ് ബിരുദമെടുത്തത്.ഗൈനക്കോളജിയിൽ പി ജി എടുത്ത്   സോണോളജി, ഫെത്തൽ തെറാപ്പി എന്നിവയിൽ കനഡ,ആസ്ട്രേലിയ എന്നിവിടങ്ങളിലെ ട്രെയിനിങ്ങിന് ശേഷം ,മദിരാശി  ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് ഡോക്ടറായി സേവനമനുഷ്ഠിച്ചു.2003ൽ രാജിവെച്ച് മുഴുനീള സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെട്ടു.2010-13 ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും,ദേശീയ സെക്രട്ടറിയും, വക്താവുമായ തമിഴിശൈ 2014മുതൽ ബിജെപി  സംസ്ഥാന പ്രസിഡണ്ടായി.2019ലാണ് തമിഴിശൈയെ തെലുങ്കാന ഗവർണ്ണറായി നിയമിച്ചത്.നിരവധി പുസ്തകങ്ങൾ രചിച്ച തമിഴിശൈ ആനുകാലികങ്ങളിലെ എഴുത്തുകാരിയാണ്. ഭർത്താവ് ഡോഃസൗന്ദരരാജൻ .മദിരാശി ശ്രീ രാമചന്ദ്രാ മെഡിക്കൽ കോളേജിൽ പ്രൊഫസറാണ്.മക്കൾ- പൂവിനി,സുഗന്തൻ സൗന്ദരരാജൻ.

Post a Comment

Previous Post Next Post