പുതുച്ചേരി ഗവർണ്ണറായി ബി.എസ്.ബസ്സിയെ നിയമിക്കുമോ?
പുതുച്ചേരി: ലെഫ്.ഗവർണ്ണറായിരുന്നകിരൺബേദിയേ കേന്ദ്രം തിരികെ വിളിച്ചതിനെത്തുടർന്ന് തെലുങ്കാന ഗവർണ്ണറായിരുന്ന തമിഴിസൈ സൗന്ദർരാജന്
പുതുച്ചേരിയുടെ അധിക ചുമതല നല്കിയിരുന്നു
എന്നാൽ ദില്ലി മുൻ പോലീസ് കമ്മീഷണർ
റിട്ട:ഭീം സെയ്ൻ ബസ്സി പുതുച്ചേരിയുടെ ഗവർണ്ണറാവാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം
ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് ബസി 2016 മെയ് 31 മുതൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗമാണ്. 2013 ഓഗസ്റ്റ് മുതൽ ദില്ലി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു .
ദില്ലി പോലീസിന്റെ സ്‌പെഷ്യൽ കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ), ദില്ലി പോലീസിന്റെ സ്‌പെഷ്യൽ കമ്മീഷണർ (ട്രാഫിക്) (2011-2012), ഗോവ പോലീസ് ഡയറക്ടർ ജനറൽ (2009-2011), ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതുച്ചേരി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നേക്കും
അതിനിടയിൽ പുതിയ ഗവർണ്ണർ സ്ഥാനമേല്ക്കുമോ, അതോ അധിക ചുമതല ഏറ്റെടുത്ത തമിഴിസൈ സൗന്ദർരാജ് തന്നെ തുടരുമോ എന്നതാണ് പുതുച്ചേരി ചർച്ച ചെയ്യുന്നത്

Post a Comment