മാഹി:
ഓൺലൈൻ പഠനവും മൂല്യനിർണ്ണയവും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.ശാസ്ത്രീയ പഠനത്തിലൂടെയല്ലാത്ത പരിഷ്ക്കരണ നീക്കങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നും സമ്മേളനം വിലയിരുത്തി. പ്രസിഡൻറ് ഡോ കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഐ.എൻ.റ്റി.യു.സി ദേശീയ നിർവ്വാഹക സമിതി അംഗം കെ ഹരിന്ദ്രൻ ഉൽഘാടനം ചെയ്തു.
അജിത്ത് കുമാർ (പ്രസിഡൻ്റ്)
വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ ഉത്തമരാജ് മാഹി, എസ് എസ് എ മുൻ മേധാവി പി സി ദിവാനന്ദൻ എൻ.കെ സകിത, ജയിംസ് സി ജോസഫ്, ടി എം പവിത്രൻ, കെ അജിത്ത് കുമാർ, കെ കെ ഷെമീജ് കുമാർ, ബി ബാലപ്രദീപ് എന്നിവർ സംസാരിച്ചു.
ഡോ കെ ചന്ദ്രൻ (ജനറൽ സെക്രട്ടറി)
സർവ്വീസിൽ നിന്നും വിരമിച്ച കെ കെ നളിനി ടീച്ചർ അദ്ധ്യാപക അവാർഡ് ജേതാവ് എ സി എച്ച് അഷറഫ് എന്നിവരെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന യോഗത്തിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ അജിത്ത് കുമാർ (പ്രസിഡൻ്റ്) എൻ കെ സകിത, എ കെ എൻ ദിനേഷ് (വൈസ് പ്രസിഡൻറുമാർ) ഡോ കെ ചന്ദ്രൻ (ജനറൽ സെക്രട്ടറി) ടി എം പവിത്രൻ, ടി വി സജിത (സെക്രട്ടറിമാർ) വി കെ ഷമിന (ഖജാൻജി)



Post a Comment