ന്യൂ മാഹി: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ പണം ലഭിച്ചെന്ന വാദവുമായി വ്യാജ ടിക്കറ്റ് ഹാജരാക്കി പാറാലിലെ വിഘ്നേശ്വര ലോട്ടറി കടയിൽ നിന്നും പണം തട്ടിയ തട്ടിപ്പുകാരനെ ന്യൂമാഹി പൊലീസ് സമർത്ഥമായി കുടുക്കി . ദിവസങ്ങൾക്ക് മുമ്പ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച സി.സി ടിവി വഴിയാണ് പ്രതിയെ കുടുക്കിയത് . കണ്ണപുരം ആയിരംതെങ്ങിലെ മഠത്തിൽ വീട്ടിൽ ജിജേഷ് ( 34 ) ആണ് അറസ്റ്റിലായത് . സമ്മാനം അടിച്ചെന്ന് ലോട്ടറി സ്റ്റാളിലെ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് 2 വ്യാജ ടിക്കറ്റ് നൽകി 5000 രൂപ വീതം അടിച്ചെന്ന് പറഞ്ഞ് 9000 രൂപയും1000 രൂപയ്ക്ക് ടിക്കറ്റും വാങ്ങി . പിറ്റേന്ന് ടിക്കറ്റുകളുമായി പാനൂരിൽ എത്തിയപ്പോഴാണ് ടിക്കറ്റുകൾ വ്യാജമെന്നറിയുന്നത് . ലോട്ടറി ടിക്കറ്റിലെ ഒരക്കം തിരുത്തിയാണ് തട്ടിപ്പ് നടത്തിയത് . ഇതേ തുടർന്ന് ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകി . പോലീസ് നടത്തിയ അന്വേഷണത്തിൽ സി.സി. ടിവിയിൽ നിന്നും പ്രതിയുടെ ചിത്രം ലഭിച്ചു . ലോട്ടറിക്കടയുടെ അൽപ്പം ദൂരെയായി വെള്ള സ്വിഫ്റ്റ് കാർ നിർത്തിയ ശേഷമാണ് ഇയാൾ കടയിലെത്തിയതെന്നും കണ്ടെത്തി . കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ റെൻറ് എ കാർ സ്ഥാപനത്തിലേതാണ് എന്നും വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു . സ്ഥാപനത്തിൽ ഇയാൾ നൽകിയ തിരിച്ചറിയൽ രേഖകളും അന്വേഷണത്തിൽ നിർണായകമായി . കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് , വളപട്ടണം , കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട് . . കേസിൽ ഇബ്രാഹിം എന്നൊരാൾ കൂടി ഉൾപ്പെട്ടതായും , ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ന്യൂമാഹി ഇൻസ്പെക്ടർ ഓഫ് പൊലീസ് ജയേഷ് ബാലൻ പറഞ്ഞു . എസ്.ഐമാരായ മുകുന്ദൻ , കിഷോർ , സി.പി.ഒ മാരായ പ്രശാന്ത് , രാജേഷ് , സുഭാഷ് എന്നിവരുമുകുന്ദൻ , കിഷോർ , സി.പി.ഒ മാരായ പ്രശാന്ത് , രാജേഷ് , സുഭാഷ് എന്നിവരും അന്വേഷണ് സംഘത്തിലുണ്ടായിരുന്നു .

Post a Comment