o ന്യൂമാഹി പഞ്ചായത്ത് ബജറ്റ്:
Latest News


 

ന്യൂമാഹി പഞ്ചായത്ത് ബജറ്റ്:


 ന്യൂമാഹി പഞ്ചായത്ത് ബജറ്റ്:

 ന്യൂ മാഹി  :പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ അവതരിപ്പിച്ച ബജറ്റിൽ ജലവിഭവ സംരക്ഷണം , കാർഷിക മേഖലയുടെ വികസനം , ശുചിത്വ മാലിന്യ സംസ്ക്കരണം എന്നിവയ്ക്കാണ്  പ്രാധാന്യം നല്കിയത്.

  52,96,000 രൂപഉത്പാദന മേഖലക്കായും, 2,67,05,000 രൂപ സേവന മേഖലക്കായും ,  പശ്ചാത്തല മേഖലക്കായി 62,95 , 000 രൂപയും വകയിരുത്തിയിട്ടുണ്ട് . ആകെ 10,46,46,40,693 രൂപയുടെ വരവും 9,08 , 39,000 രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത് . 

റോഡ് - റോഡിതര മെയിൻറനൻസ് ഫണ്ടിനത്തിൽ യഥാക്രമം 34 , 92,000 രൂപയും 24,31,000 രൂപയുമാണ് പ്രതീക്ഷിത വരുമാനം . പരമ്പരാഗത ചുമതലകൾക്കുള്ള ഫണ്ടിനത്തിൽ 95,34,000 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട് . മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും വനിതകളുടെയും ക്ഷേമപ്രവർത്തനങ്ങൾ ക്ക് മതിയായ തുക വകയിരുത്തിയിട്ടുണ്ട് .  . പ്രസിഡൻറ് എം.കെ.സെയ്തു ആമുഖഭാഷണം നടത്തി . സെക്രട്ടറി ഷീജാമണി സ്വാഗതം പറഞ്ഞു .

Post a Comment

Previous Post Next Post