o കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം*
Latest News


 

കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം*


 

*Published 28-02-2021 ഞായർ*                        



പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി പുതുച്ചേരിയിൽ കുറച്ചതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ ചെറിയ മാറ്റം. പെട്രോളിന് മാഹിയിൽ 1.19 രൂപയും ഡീസലിന് 1.26 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കണ്ണൂരിലെ പെട്രോൾ വിലയേക്കാൾ 4.35 രൂപയുടെ കുറവാണ് മാഹിയിൽ. 

ഡീസലിന് 3.58 രൂപയുടെ കുറവുണ്ട്. .


കണ്ണൂരിൽ പെട്രോൾ വില 91.60 രൂപയാണ്. മാഹിയിൽ ഇത് 87.25 രൂപയും. ഡീസൽ കണ്ണൂരിൽ 86.19 രൂപയും മാഹിയിൽ 82.61 രൂപയുമാണ്. ദേശീയപാത വഴി കടന്നുപോകുന്ന ബസുകൾക്ക്  മാഹിയിലെ പമ്പുകളിൽ നിന്ന് ഫുൾ ടാങ്ക് എണ്ണയടിച്ചാൽ 500 രൂപയിലധികം രൂപയുടെ ലാഭമാണ് ലഭിക്കുന്നത്.

Post a Comment

Previous Post Next Post