o ശുചിത്വ സാഗരം പദ്ധതി അഴിയൂരിൽ 21/02/2021 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും*
Latest News


 

ശുചിത്വ സാഗരം പദ്ധതി അഴിയൂരിൽ 21/02/2021 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും*


 *
*ശുചിത്വ സാഗരം പദ്ധതി അഴിയൂരിൽ 21/02/2021 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും*



അഴിയൂർ  പഞ്ചായത്തിലെ  പൂഴിത്തല മുതൽ ചോമ്പാൽ  ഹാർബർ വരെയുള്ള കടലോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും നീക്കം ചെയ്യുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ശുചിത്വസാഗരം പദ്ധതി .21/02/2021 ന് രാവിലെ 8.30 ന് പൂഴിത്തലയിൽ വച്ച് ഉദ്ഘാടനം ചെയ്യും.

 ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധ സേന വളണ്ടിയർമാർ, ഹരിത സേന അംഗങ്ങൾ എന്നിവർകോഴിക്കോട് ഗ്രീൻവേർമ്സ് എന്ന കമ്പനിയുടെ സഹായത്തോടെ കടൽത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഒഴിഞ്ഞ കുപ്പികൾ നീക്കം ചെയ്യുകയും ചെയ്യും. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതാണ് കൂടാതെ തീരദേശത്ത് ബോധവൽക്കരണവും നടത്തും. കഴിഞ്ഞ ആറു മാസം മുമ്പ് തീരദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തിരുന്നു.

Post a Comment

Previous Post Next Post